---
title: " ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കി; കുടിവെള്ളം മുട്ടി നാട്ടുകാര്‍"
english_title: " Septic Waste Dumped In Avala Gulikkapuzha River Drinking Water Crisis In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383424/ perambra-avala-gulikkapuzha-septic-waste-dumping-drinking-water-crisis"
published_at: "2026-09-19T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae44aaa9e72_gtyrt.jpg"
keywords: ["Perambra News", "Avala Gulikkapuzha", "Waste Dumping", "Drinking Water Crisis"]
---

#  ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കി; കുടിവെള്ളം മുട്ടി നാട്ടുകാര്‍

> **Lead Summary:** പേരാമ്പ്ര: ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കിയതോടെ കുടിവെള്ളം മുട്ടി പ്രദേശവാസികള്‍ ദുരിതത്തില്‍. ആവള ഗുളികപ്പുഴയിലാണ് ഇന്നലെ രാത്രിയില്‍ വന്‍തോതില്‍ കക്കൂസ് മാലിന്യം തള്ളിയത്. വലിയ ടാങ്കറില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയതാണ് എന്നാണ് പോലീസിന്റെ നിഗമനം.

## Article Content

പേരാമ്പ്ര: ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കിയതോടെ കുടിവെള്ളം മുട്ടി പ്രദേശവാസികള്‍ ദുരിതത്തില്‍. ആവള ഗുളികപ്പുഴയിലാണ് ഇന്നലെ രാത്രിയില്‍ വന്‍തോതില്‍ കക്കൂസ് മാലിന്യം തള്ളിയത്. വലിയ ടാങ്കറില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയതാണ് എന്നാണ് പോലീസിന്റെ നിഗമനം.

റോഡില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്ക് പമ്പ് ചെയ്ത മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങിയ നിലയിലാണ്. പുഴയിലെ വെള്ളം കറുപ്പ് നിറമായ നിലയിലാണ് ഇപ്പോഴുള്ളത്. പുഴയ്ക്ക് സമീപം കുടിവെള്ള പദ്ധതിയുടെ കിണറും ഉണ്ട്. ഈ കിണറില്‍ നിന്നുള്ള വെള്ളമാണ് പ്രദേശത്ത് ഉപയോഗിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

വടകര, മണിയൂര്‍, തിരുവള്ളൂര്‍ പ്രദേശങ്ങളില്‍ നിരവധി പേര്‍ ഉപയോഗിക്കുന്നത് ഈ പദ്ധതിയുടെ വെള്ളമാണ്. പുഴ മലിനമായതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായതായി നാട്ടുകാര്‍ പറയുന്നു. രാത്രിയുടെ മറവില്‍ ഇത്തരം സാമൂഹ്യദ്രോഹ പ്രവര്‍ത്തികള്‍ നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുഴയുടെ സംരക്ഷണത്തിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383424/ perambra-avala-gulikkapuzha-septic-waste-dumping-drinking-water-crisis)